05:50am 09 November 2026
NEWS
ഖത്തർ കോടതികളിൽ ഇനി വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും നിയമപരമായ തെളിവാകും
09/08/2026  08:41 PM IST
nila
ഖത്തർ കോടതികളിൽ ഇനി വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും നിയമപരമായ തെളിവാകും

ദോഹ: ഖത്തർ കോടതികളിൽ വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും ഇനി നിയമപരമായ തെളിവായി സ്വീകരിക്കും. രാജ്യത്തെ ഇലക്ട്രോണിക് കൊമേഴ്സ്, സൈബർ ക്രൈം നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ സംഭാഷണങ്ങൾക്ക് കോടതി നിയമസാധുത നൽകുന്നത്.
​ഖത്തറി ടെലിവിഷനായ അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രമുഖ ഖത്തറി അഭിഭാഷകൻ മൻസൂർ അൽ ദോസരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരമ്പരാഗത പേപ്പർ കരാറുകൾക്കും സാക്ഷിമൊഴികൾക്കും പകരം കേസ് നടത്തിപ്പിൽ ഡിജിറ്റൽ സംഭാഷണങ്ങൾക്ക് വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്.
വാട്‌സ്ആപ്പ്, എസ്.എം.എസ്, ഇമെയിൽ തുടങ്ങി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം ഏതാണെന്നത് പ്രശ്നമല്ല; എന്നാൽ ഇവ നിയമപരമായ നിബന്ധനകൾ പാലിച്ചിരിക്കണം.വെറുമൊരു സ്ക്രീൻഷോട്ട് മാത്രം കോടതി തെളിവായി സ്വീകരിക്കില്ല. സ്ക്രീൻഷോട്ടുകളിൽ അയച്ചയാളുടെയും സ്വീകരിച്ചയാളുടെയും ഫോൺ നമ്പറുകൾ വ്യക്തമായിരിക്കണം.
സംഭാഷണങ്ങളുടെ ഭാഗികമായതോ എഡിറ്റ് ചെയ്തതോ ആയ ചിത്രങ്ങൾ സമർപ്പിച്ചാൽ തെളിവ് തള്ളിക്കളയാൻ സാധ്യതയുണ്ട്. തർക്കവിഷയവുമായി ബന്ധപ്പെട്ട മുഴുവൻ മെസ്സേജ് സംഭാഷണങ്ങളും കൃത്യമായി കാണിച്ചിരിക്കണം.
​ആവശ്യമെന്നു കണ്ടാൽ ഉപകരണങ്ങളുടെ (Device) ഒറിജിനൽ പകർപ്പോ ഡിജിറ്റൽ റെക്കോർഡുകളോ പരിശോധിക്കാൻ കോടതികൾക്ക് അധികാരമുണ്ടായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img